'Centre Govt To Provide 5Kg Free Food Grains To Poor For May & June | Keralakaumudi'

'Centre Govt To Provide 5Kg Free Food Grains To Poor For May & June | Keralakaumudi'
01:40 Dec 29, 2021
'കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. രാജ്യത്തെ 80 കോടിയാളുകള്‍ക്ക് സൗജന്യ റേഷന്‍ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.  പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗജന്യറേഷന്‍ സംബന്ധിച്ച പ്രഖ്യാപനം വന്നത്.. രാജ്യത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്‍തുണയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി  വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദിയുടെ പ്രതികരണം. വാക്സിന്‍, മരുന്ന് ഇവയുടെ പൂഴ്ത്തിവെയ്പ്പ് തടയാന്‍ നടപടി വേണം. മരുന്നുകള്‍ പൂഴ്ത്തി വെയ്ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി  എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒറ്റ രാജ്യമായി പ്രവര്‍ത്തിച്ചാല്‍ ഒന്നിനും കുറവ് ഉണ്ടാകില്ല. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ആശുപത്രികള്‍ക്ക് ഓക്സിജന്‍ എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കണം. ഓക്സിജന്‍ ടാങ്കറുകള്‍ തടയരുത്. ഓക്സിജന്‍ എത്തിക്കാന്‍ റെയില്‍ വേയും വ്യോമസേനയും രംഗത്ത് ഉണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.  2. അതേസമയം വാക്സിന്‍ നയം തിരുത്തണം എന്ന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട്  അഭ്യര്‍ത്ഥിച്ചു. കേന്ദ്ര നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കണം. ഓക്സിജന്‍ ഉത്പാദനം കൂട്ടണമെന്നും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഓക്സിജന്‍ പ്ലാന്റുകള്‍ ഏറ്റെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യം ഉന്നയിച്ചു. എന്നാല്‍,  കേരളത്തിന് കൂടുതല്‍ വാക്സിനുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  സംസ്ഥാനങ്ങള്‍ക്ക് 15 കോടി ഡോസ് വാക്സിന്‍ സൗജന്യമായി നല്‍കി എന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന സാഹചര്യം ഉണ്ടാകരുത് എന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.' 

Tags: covid 19 , News , news today , coronavirus india , PM Modi , covid 19 update , corona in India , Free Food Grains To Poor , Keralakaumudi , Modi's Move For Poor , Poor To Get Free Food , PM meet with CM's , PM Modi meet with oxygen suppliers , covid cases across india , covid crisis in india

See also:

comments

Characters